KeralaLatestThiruvananthapuram

മ്യൂസിയങ്ങള്‍ ഇടവേളക്ക് ശേഷം തുറന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് മ്യൂസിയങ്ങള്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നത്. തിരുവനന്തപുരം മ്യൂസിയത്തില്‍ ഏറെപ്പേര്‍ ഇന്നലെ എത്തി. മ്യൂസിയം വളപ്പില്‍ പ്രഭാതസായാഹ്ന കാല്‍നട യാത്രക്കാര്‍ക്കും പ്രവേശനം അനുവദിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണു പ്രവേശന അനുമതി. മ്യൂസിയം വളപ്പിലെ നേപ്പിയര്‍, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയങ്ങളില്‍ ഒരേസമയം 25 പേരെയാണു പ്രവേശിപ്പിക്കുക. ശ്രീചിത്ര ആര്‍ട് ഗാലറിയില്‍ 20 പേര്‍ക്കാണു പ്രവേശനം. രാവിലെ 5 മുതലാണു പ്രഭാത നടത്തക്കാര്‍ക്കായി മ്യൂസിയം ഗേറ്റ് തുറക്കുക. സായാഹ്ന നടത്തക്കാര്‍ക്കു രാത്രി 10 വരെ പ്രവേശനമുണ്ടാകും. മുഖാമുഖം വരുന്നത് ഒഴിവാക്കാന്‍ നടത്തക്കാര്‍ ഒരേ ദിശയിലേക്കു മാത്രം നടക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. തിരക്കുണ്ടായാല്‍ ഗേറ്റുകള്‍ അടച്ച്‌ നിയന്ത്രിക്കും.

മ്യൂസിയത്തോടു ചേര്‍ന്ന മൃഗശാലയും വൈകാതെ തുറക്കും. മൃഗങ്ങള്‍ക്കും കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയ ശേഷമാവും സന്ദര്‍ശകരെ അനുവദിക്കുക. നിലവില്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ച ജീവനക്കാര്‍ മാത്രമാണ് പരിപാലനത്തിനായി മൃഗശാലയിലുള്ളത്.

Related Articles

Back to top button