കോട്ടയം :അപൂർവ്വ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ് എം എ) ബാധിതരുടെ മരുന് ജി.എസ്.റ്റി.പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനമായി. തിരുവാതുക്കൽ സ്വദേശി എട്ടുവയസ്സുകാരനായ ഗുരുചിത്തിന്റെ ബന്ധുക്കൾ കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണിയ്ക്കും തോമസ് ചാഴിക്കാടൻ എം.പി.യ്ക്കും നൽകിയ നിവേദനത്തെ തുടർന്നാണ് വിഷയം കേന്ദ്ര സർക്കാരിന്റെയും ജി.എസ്.റ്റി. കൗൺസിലിന്റെയും മുമ്പിൽ എത്തിയത്. വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് കത്തയച്ചിരുന്നു. ഈ ഇടപെടലിനെ തുടർന്നാണ് ജി.എസ്.റ്റി. കൗൺസിൽ ഇളവുകൾ പ്രഖ്യാപിച്ചത്.എസ്.എം.എ ബാധിതനായ ഗുരുചിത്തിനെ മന്ത്രി റോഷി അഗസ്റ്റിനും, തോമസ് ചാഴിക്കാടൻ എം.പി.യും, ചീഫ് വിപ്പ് എൻ ജയരാജും സന്ദർശിച്ചശേഷം നൽകിയ വാഗ്ദാനമാണ് ഇതോടെ പാലിക്കപ്പെടുന്നത്.
Related Articles
പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ.എസ് സീതാരാമന് അന്തരിച്ചു
December 9, 2020 5:25 PM
വാഗമണിലെ നിശാപാര്‍ട്ടി: മയക്കുമരുന്ന് എത്തിച്ചത് മഹാരാഷ്ട്രയിലും ബെംഗളൂരുവിലും നിന്ന്
December 21, 2020 4:14 PM
Check Also
Close
-
തിരുവോണനാളിൽ പെട്രോൾ പമ്പുകൾ അടച്ചിടുന്നുAugust 27, 2020 9:28 PM