ന്യൂഡല്‍ഹി: മുന്‍ എച്ച് ആര് ഡി- വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറിയും 1985 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനുമായ അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിച്ചു. രണ്ടുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അമിത് ഖരെ സെപ്റ്റംബര്‍ 30ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി വിരമിച്ചിരുന്നു. മോദിയുടെ കീഴില്‍ ഒരുകാലത്ത് മാനവിക വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ, സ്കൂള്‍ വകുപ്പുകളുടെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെയും നേതൃത്വം വഹിച്ചിരുന്ന സെക്രട്ടറിമാരില്‍ ഒരാളാണ് അമിത് ഖരെ.
Related Articles
Check Also
Close
-
തട്ടുകടകൾ ഇനി 7 മണി വരെ മാത്രംJuly 4, 2020 10:01 AM