InternationalLatest

സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് നിയമം അവസാനിപ്പിക്കുന്നതായി റിപോർട്ട്

“Manju”

ശ്രീജ.എസ്

സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം തൊഴില്‍ മന്ത്രാലയം നടത്തിയേക്കും. അടുത്ത വര്‍ഷം മുതല്‍ കഫാല സംവിധാനം നിര്‍ത്തലാക്കാനാണ് നീക്കം. എന്നാല്‍ പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.

1950കളിലാണ് ഗള്‍ഫ് മേഖലയില്‍ എണ്ണപ്പാടങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇതിലേക്ക് തൊഴിലാളികളെ എത്തിക്കാനും ഇവരുടെ ഉത്തരവാദിത്വത്തിനും രാജ്യം കൊണ്ടുവന്ന രീതിയാണ് കഫാല എന്നറിയപ്പെടുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം. ഇതേരീതി പിന്നീട് കമ്പനികളിലേക്കും പ്രാബല്യത്തിലായി. സ്പോണ്‍സര്‍ഷിപ്പ് രീതിക്ക് കീഴില്‍ തൊഴിലാളിക്ക് രാജ്യംവിടാനും ജോലിമാറാനും കഫീല്‍ രേഖാമൂലം സമ്മതിക്കണം.

Related Articles

Back to top button