ഗുവാഹത്തി: ഇന്ധനവില നേരിടാനുള്ള ‘ഇടിവെട്ട്’ ഐഡിയയുമായി അസം ബി.ജെ.പി അധ്യക്ഷന്‍. 100 കടന്ന പെട്രോള്‍ വില 200 ലെത്തിയാല്‍ മൂന്നാളുകളെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന വാദവുമായാണ് മുന്‍ മന്ത്രികൂടിയായ ബബീഷ് കലിത രംഗത്തുവന്നിരിക്കുന്നത്. വിലകൂടിയ കാറുകളില്‍ സഞ്ചരിക്കുന്നതിന് പകരം ജനങ്ങള്‍ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കില്‍ പെട്രോള്‍ ലാഭിക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു. ‘പെട്രോള്‍ വില 200 ലെത്തിയാല്‍ മൂന്നാളുകളെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. വാഹനനിര്‍മാതാക്കള്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ സീറ്റുകള്‍ ക്രമീകരിക്കണം’-ബബീഷ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണിലാണ് ബബീഷിനെ പാര്‍ട്ടി അധ്യക്ഷനാക്കിയത്.
Related Articles
Vande Bharat: 153 stranded Indians depart from Thailand for New Delhi in Air India flight
September 2, 2020 7:34 AM
Check Also
Close
-
പ്രധാനമന്ത്രിയും ജോ ബൈഡനും നാളെ യോഗം ചേരുംApril 10, 2022 8:19 PM