InternationalLatest

അര്‍ജന്റീന ബ്രസീലിനെ നേരിടും

“Manju”

ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന നാളെ ബ്രസീലിനെ നേരിടും. ഇന്ത്യ സമയം രാവിലെ അഞ്ച് മണിക്കാണ് മത്സരം. നാളെ നടക്കുന്ന മത്സരത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തിയാല്‍ അര്‍ജന്റീനയ്ക്ക് ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കാം. അതേസമയം, നാളെ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ നിരയില്‍ നെയ്മര്‍ കളിക്കില്ല. തുടയെല്ലിന് പരിക്കേറ്റ നെയ്മര്‍ അര്‍ജന്റീനയ്ക്ക് എതിരായ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ബ്രസീല്‍ അറിയിച്ചു.

താരം ടീം ക്യാമ്പ് വിട്ടു. പാരീസില്‍ എത്തിയാല്‍ ഉടനെ താരം കൂടുതല്‍ ചികിത്സ നേടും.എന്നാല്‍ പരിക്ക് പൂര്‍ണ്ണമായും ഭേദമായ ലയണല്‍ മെസ്സി നാളെ അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഇലവനില്‍ തന്നെ ഇറങ്ങും. വിജയിച്ച്‌ ലോകകപ്പ് യോഗ്യത ഉറപ്പിക്കനാകും അര്‍ജന്റീനയുടെ ലക്ഷ്യം. ബ്രസീല്‍ ഇതിനകം തന്നെ യോഗ്യത നേടി.

Related Articles

Check Also
Close
Back to top button