KeralaLatestThiruvananthapuram

കെഎസ്ആർടിസി ഹിത പരിശോധന 97.73 % പേർ വോട്ട് രേഖപ്പെടുത്തി

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം; കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ അം​ഗീകാരത്തിന് വേണ്ടി നടത്തിയ ഹിതപരിശോധന 97.73 % പേർ വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടർമാരിൽ 26848 പേരാണ് വോട്ടെടുപ്പിൽ സമ്മതിദാനാവകാശം നിർവ്വഹിച്ചത്. തിരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. തലസ്ഥാന ജില്ലയിലായിരുന്നു കൂടുതൽ വോട്ടർമാരും ബൂത്തുകളും ഉണ്ടായിരുന്നത്. 23 ബൂത്തുകളിലായാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നത്.

സോൺ തിരിച്ചുള്ള കണക്കുകളിൽ തിരുവനന്തപുരം സോണിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 10349 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോൾ 10147 പേർ വോട്ട് രേഖപ്പെടുത്തി. (98.05%), കോഴിക്കോട് 7305 പേരിൽ 7121 പേർ വോട്ട് രേഖപ്പെടുത്തി. (97.56%), എറണാകുളം സോണിൽ 9817 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോൾ 9574 പേരും വോട്ട് രേഖപ്പെടുത്തി ( 97.52 %).

ഇരിങ്ങാലക്കുട, എടത്വ, മൂലമറ്റം, നെടുമങ്ങാട്, വിതുര, ആര്യനാട്, അടൂർ, ആര്യങ്കാവ്, പന്തളം എന്നിവിടങ്ങിൽ 100% പേരും വോട്ട് രേഖപ്പെടുത്തി. കാലാവധി അവസാനിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ഇത്തവണ ഡിസംബറിൽ ഹിതപരിശോധന നടത്തിയത്. ജനുവരി ന് ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ ഒരു വർഷത്തിനകം 120 ദിവസം ഡ്യൂട്ടിയോ, ഹാജരോ തികച്ചവർക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്.

Related Articles

Back to top button