കെ-റെയില്‍ പദ്ധതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിനായി ഒരുങ്ങി ബിജെപി. സര്‍ക്കാരിന് കോടികള്‍ കൊള്ളയടിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം. നേരത്തെ കെ-റെയില്‍ വിരുദ്ധ സംയുക്ത സമിതി സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം നടത്തിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്ക് എടുത്ത സമരത്തില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയും പിന്തുണ നല്‍കിയിരുന്നു. സമരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനടക്കം പങ്കെടുത്തു. ഇതിനുപിന്നാലെയാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനം എടുത്തത്. നാളെ പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടക്കും. പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ജില്ലയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നിര്‍വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
ആമസോണ്‍ മേധാവിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതിMarch 5, 2021 4:34 PM