IndiaLatest

ആമസോണ്‍ മേധാവിയുടെ അറസ്റ്റ്​ തടഞ്ഞ് സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ‘താണ്ഡവ്​’ വെബ്​സീരീസുമായി ബന്ധപ്പെട്ട്​ ആമസോണ്‍ പ്രൈം മേധാവി അപര്‍ണ പുരോഹിതിന്റെ അറസ്റ്റ്​ തടഞ്ഞ് സുപ്രീംകോടതി. ഒപ്പം കേസില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന്​ അപര്‍ണക്ക്​ നിര്‍ദേശം നല്‍കി.

അറസ്റ്റ്​ തടയണമെന്നാവശ്യപ്പെട്ട്​ അലഹബാദ്​ ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ്​ അപര്‍ണ പുരോഹിത്​ സുപ്രീംകോടതിയെ സമീപിച്ചത്. ‘താണ്ഡവ്’ വെബ്​സീരീസിലൂടെ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചെന്നാണ്​ ആമസോണ്‍ മേധാവിക്കെതിരായ പരാതി.

രാജ്യത്തെ ഒ.ടി.ടി പ്ലാറ്റ്​ഫോമുകള്‍ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണെന്നും അതിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്​ഫോമുകള്‍ക്കെതിരെ നടപടി എടുക്കാ​ന്‍ സാധിക്കില്ലെന്നും​ കോടതി നിരീക്ഷിച്ചു . ജസ്റ്റിസുമാരായ അശോക്​ ഭൂഷണ്‍, സുഭാഷ്​​ റെഡ്ഡി തുടങ്ങിയവരാണ്​ ഹരജി പരിഗണിച്ചത്​.

 

Related Articles

Back to top button