കൊച്ചി: സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ടു മുതല്‍ മൂന്നു വരെ അങ്കണവാടികളെ സംയോജിപ്പിക്കും.
ഈ അങ്കണവാടികള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും. സാമ്ബത്തിക ലാഭവും കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണനയും ശ്രദ്ധയും സൗകര്യങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്ക് വിനോദത്തിനും മറ്റും കൂടുതല്‍ സൗകര്യങ്ങളൊരുക്കും. തദ്ദേശ സ്ഥാപനങ്ങളാണ് സംയോജിപ്പിക്കേണ്ട അങ്കണവാടികളെ തിരഞ്ഞെടുക്കുന്നത്.
3 അങ്കണവാടികള്‍ സംയോജിപ്പിക്കുമ്പോള്‍
(ഷിഫ്റ്റ്, സമയം)
ഒന്നാം ഷിഫ്റ്റ്- രാവിലെ 7 മുതല്‍ 1 വരെ
രണ്ടാം ഷിഫ്റ്റ്- 9.30 മുതല്‍ 3.30 വരെ
മൂന്നാം ഷിഫ്റ്റ്- ഉച്ചയ്ക്ക് 1 മുതല്‍ 7 വരെ
2 അങ്കണവാടികള്‍ സംയോജിപ്പിക്കുമ്ബോള്‍
ഒന്നാം ഷിഫ്റ്റ്- രാവിലെ 8 മുതല്‍ 1 വരെ.
രണ്ടാം ഷിഫ്റ്റ്- ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 6 വരെ.
2 അങ്കണവാടിയും – ഒരു ക്രഷും
ഒന്നാം ഷിഫ്റ്റ്- രാവിലെ 7 മുതല്‍ 1 വരെ.
രണ്ടാം ഷിഫ്റ്റ്- രാവിലെ 9.30 മുതല്‍ 3.30 വരെ.
മൂന്നാം ഷിഫ്റ്റ്- 1 മണിമുതല്‍ 7 മണിവരെ.
ക്ലാസ് മുറികള്‍
ക്രഷ്, അങ്കണവാടി എന്നിവയ്ക്ക് പ്രത്യേക മുറികള്‍
120 മുതല്‍ 150 ചതുരശ്രയടി സ്ഥലം
ചുവരുകളില്‍ ചിത്രങ്ങള്‍ : ഭിന്നശേഷി സൗഹൃദം
ക്രഷിലെയും അങ്കണവാടിയിലെയും കുട്ടികള്‍ക്ക് പ്രത്യേക ഫീഡിംഗ് സൗകര്യം
അമ്മമാര്‍ക്ക് മുലയൂട്ടാന്‍ സ്ഥലം, ഭക്ഷണക്രമം
രാവിലെ 8 -പ്രഭാതഭക്ഷണം,10.30 -ലഘുഭക്ഷണം, ഉച്ചയ്കക്12.30- ഉച്ചഭക്ഷണം, 3ന് -ജനറല്‍ ഫീഡിംഗ്,
5ന്- സായാഹ്ന ഭക്ഷണം : ‘അങ്കണവാടികള്‍ സംയോജിപ്പിക്കുന്നതിനോട് തദ്ദേശ സ്ഥാപനങ്ങള്‍ താത്പര്യം കാട്ടുന്നില്ല. വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം’
സൂപ്രണ്ട്
വനിതാശിശു വികസന വകുപ്പ്