തിരുവനന്തപുരം: കെന്‍സികയ്ക്ക് ഇനി കേള്‍ക്കാനാകും. ജന്മനാ ഇരുചെവികള്‍ക്കും കേള്‍വി ശക്തി ഇല്ലാത്ത കെന്‍സികയുടെ ചികിത്സയ്ക്ക് ആവശ്യമായ 35 ലക്ഷം ദിവസങ്ങള്‍ കൊണ്ട് സ്വരൂപിച്ച് നല്കിയ സുമനസ്സുകള്‍ക്ക് നന്ദി പറയുകയാണ് മാതാപിതാക്കള്‍. കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിക്കാനായി സഹായം തേടുന്ന കെന്സികയെ കുറിച്ച് മാതൃഭൂമി ഡോട്ട് കോം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ആവശ്യമായ തുക ലഭിച്ചതിനാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് പിതാവ് നടേഷ് പറഞ്ഞു.തിരുവനന്തപുരത്ത് താമസിക്കുന്ന നടേഷ് – ഹേമലത ദമ്പതികളുടെ ഏക മകള്‍ കെന്‍സികയ്ക്ക് ജന്മനാ കേള്‍വി ഇല്ലായിരുന്നു. കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിച്ചാല്‍ കുട്ടിയ്ക്ക് 90 ശതമാനത്തോളം കേള്‍വി വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
Related Articles
മുസ്ലീമിന് രണ്ടാം വിവാഹം നിയമപരമായിരിക്കാം; പക്ഷ ഇത് ആദ്യ ഭാര്യക്കെതിരെയുള്ള ക്രൂരതയെന്ന് കര്‍ണാടക ഹൈക്കോടതി
September 13, 2020 1:01 PM
Check Also
Close
-
നിലയ്ക്കാത്ത മഴ : തിരുവനന്തപുരം ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിOctober 15, 2023 12:47 PM