കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും. ശനിയാഴ്ച കൊച്ചിയില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തെന്നാണ് സൂചന. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിനായി ദിലീപിന് നോട്ടീസ് നല്‍കും. പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും യോഗത്തില്‍ തീരുമാനമായെന്നാണ് പുറത്തുവരുന്ന വിവരം. സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്.
Related Articles
നിവിന്‍ പോളി ചിത്രം ‘തുറമുഖം’ മെയ് 13 ന് തിയേറ്ററുകളില്‍
January 3, 2021 12:25 PM
Check Also
Close
-
പ്രവാസികള്‍ക്കായി 1,35,000 മുറികൾMay 8, 2020 4:15 PM