ശ്രീജ.എസ്
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. ഇന്നുമാത്രം പെട്രോളിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ പെട്രോള്‍ വില 82.09 രൂപയായപ്പോള്‍ ഡീസല്‍ വില 77.75 രൂപയാണ്. തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 81.98 രൂപയായിരുന്നു.
തിരുവനന്തപുരത്താകട്ടെ ഇന്നു പെട്രോള്‍ വില 83.56 രൂപയും ഡീസല്‍ വില 79.13 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 45 ഡോളറായി തുടരുന്നതിനിടെയാണു ഇന്ധനവില വര്‍ധനവ് തുടരുന്നത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സമ്പൂര്‍ണ ലോക്ഡൗണിനുശേഷം ഇന്ധനവില കുത്തനെ കുതിച്ചിരുന്നെങ്കിലും പിന്നീട് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയും ഡീസല്‍ വിലമാത്രം ഉയരുകയുമായിരുന്നു. നിലവില്‍ പെട്രോള്‍ വില കൂടുകയും ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയുമാണ്.