IndiaKeralaLatest

നിവിന്‍ പോളി ചിത്രം ‘തുറമുഖം’ മെയ് 13 ന് തിയേറ്ററുകളില്‍

“Manju”

നിവിൻ പോളി ചിത്രം 'തുറമുഖം' മെയ് 13 ന് തിയേറ്ററുകളിൽ - Real News Kerala

ചിത്രത്തിന്റെ വരവറിയിച്ചത് മുതല്‍ തന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് ‘തുറമുഖം’. മൂത്തോന് ശേഷമുള്ള നിവിന്‍ പോളിയുടെ മറ്റൊരു അസാധ്യ പ്രകടനം രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം മെയ് 13 ന് തിയേറ്ററുകളില്‍ എത്തും. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഈദ് റിലീസ് ആയി എത്തുന്ന ചിത്രം അന്‍പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കും.

Related Articles

Back to top button