Sports

ധോണി താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൂർമ്മബുദ്ധിശാലിയായ ക്രിക്കറ്റര്‍ : ഗ്രെഗ് ചാപ്പൽ

“Manju”

മുംബൈ:മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ”ഏറ്റവും കൂർമ്മബുദ്ധിശാലിയായ ക്രിക്കറ്റർമാരിലൊരാൾ” എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പൽ. തീരുമാനങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ കാലഘട്ടത്തിലെ മറ്റു കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കിയെന്ന് ചാപ്പൽ പറഞ്ഞു.

വ്യത്യസ്ത പിച്ചുകളിൽ പരിചയസമ്പന്നരായ താരങ്ങൾക്കെതിരെ കളിച്ചതിനൊപ്പം ധോണി തന്റെ തന്ത്രങ്ങളും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വർധിപ്പിച്ചു. ഇതാണ് ധോണിയെ സമകാലികരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഞാൻ കണ്ടുമുട്ടിയ ഏറ്റവും കൂർമ്മബുദ്ധിശാലിയായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണിയെന്ന് ചാപ്പൽ കുറിച്ചു.

എംഎസ് ധോണി പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് തന്റെ കഴിവ് വികസിപ്പിക്കുകയും കളി പഠിക്കുകയും ചെയ്തത് ഒരു ബാറ്ററുടെ മികച്ച ഉദാഹരണന്നെ അദ്ദേഹം കൂട്ടിച്ചേർത്തു.’

2005 മുതൽ 2007 വരെ ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്ന ചാപ്പൽ, ധോണിയെ കുറിച്ച് ഇതിന് മുൻപും പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

Related Articles

Back to top button