കൊച്ചി ; മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഏഴ് പേർ പിടിയിൽ . 6.2 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്ന് കൊച്ചി ഡിആർഐ പിടികൂടിയത് .
ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ രതീഷിൽ നിന്ന് 1100 ഗ്രാം, ദുബായിൽ നിന്ന് ഫ്ലൈ ദുബായിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് അഷറഫിൽ നിന്ന് 579 ഗ്രാം, ദുബായിൽ നിന്ന് സ്പൈസ് ജെറ്റിലെത്തിയ പെരിന്തൽമണ്ണ സ്വദേശി അൻസിൽ, മൂവാറ്റുപുഴ സ്വദേശി അസ്ഹർ എന്നിവരിൽ നിന്ന് 1600 ഗ്രാം, സൗദിയ ഫ്ലൈറ്റിൽ ജിദ്ദയിൽ നിന്നെത്തിയ സൈനുൽ ആബിദ്, നൗഫൽ, അബ്ദുല്ല എന്നിവരിൽനിന്നു 3 കിലോഗ്രാം എന്നിങ്ങനെയാണ് സ്വർണ്ണം പിടികൂടിയത്. കൂടുതൽ അന്വേഷണം ആരംഭിച്ചതായി ഡിആർഐ പറഞ്ഞു .