LatestThiruvananthapuram

മേയര്‍ ആര്യയുടെയും സച്ചിന്‍ദേവ് എംഎല്‍എയുടെയും വിവാഹ നിശ്ചയം ഇന്ന്

“Manju”

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് എ കെ ജി സെന്ററിലാണ് ചടങ്ങ്. ഇരുവരുടെയും അടുത്ത ബന്ധുക്കളെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

ഇരുപത്തിരണ്ടുകാരിയായ ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. സച്ചിനാകട്ടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയും. ബാലസംഘം, എസ് എഫ് ഐ എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമാണ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ്. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മുന്‍ ചെയര്‍മാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓള്‍ സെയിന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും സി പി എം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.

Related Articles

Check Also
Close
Back to top button