ഹൈദരാബാദ്: ഗതാഗതക്കുരുക്കിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ആറു വയസുകാരന്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍, പലമനേര്‍ പൊലീസ് സ്റ്റേഷനിലാണ് യുകെജി വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് തന്റെ സ്കൂളിന് സമീപത്തുണ്ടായ ട്രാഫിക് പ്രശ്നങ്ങളെക്കുറിച്ച് പരാതി നല്‍കിയത്. ഗതാഗത പ്രശ്നങ്ങള്‍ ഉന്നയിച്ച് പൊലീസിനെ ചോദ്യം ചെയ്യുന്ന ആറ് വയസുകാരന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ തരംഗമായിരുന്നു.കുഴി നിറഞ്ഞ റോഡുകളെക്കുറിച്ചും സ്കൂളിലേക്കുള്ള ഗതാഗതം ട്രാക്ടറുകള്‍ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചുമാണ് കാര്‍ത്തിക് പലമനേര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ഭാസ്കറിനോട് പരാതിപ്പെട്ടത്. ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കാര്‍ത്തിക് പൊലീസിനോട് ആവശ്യപ്പെട്ടു.
Related Articles
Check Also
Close
-
കേപ്പിൽ ഡിപ്ലോമ കോഴ്സ്; സ്പോട്ട് അഡ്മിഷൻOctober 15, 2022 10:57 AM