തൃശ്ശൂര്‍ : തനിക്കെതിരെയുള്ള ക്രിമിനൽ കേസിനെ നിയമപരമായി നേരിടുമെന്ന് മേയർ എം.കെ വർഗീസ്. ഇരു വിഭാഗങ്ങൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ജനാധിപത്യ വിരുദ്ധ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മേയർ എം.കെ വർഗീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലെ സംഘർഷത്തെ തുടർന്ന് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസിനും പ്രതിപക്ഷ അംഗങ്ങൾക്കു മെതിരെ പൊലീസ് കേസ് എടുത്തിരുന്നു