IndiaLatest

ജുഡീഷ്യല്‍ നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവരും

“Manju”

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതിനും സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ദീര്‍ഘകാലമായി രാജ്യത്തെ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്ന 3.5 ലക്ഷം പേരുടെ കേസുകള്‍ പരിശോധിച്ച്‌ അവരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. സാധാരണ പൗരന്മാര്‍ക്ക് വേഗത്തിലുള്ളതും സമയബന്ധിതവുമായ നീതി ലഭ്യമാക്കുന്നതിന് ജുഡീഷ്യറിക്ക് വഴിയൊരുക്കാന്‍ ചര്‍ച്ചകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതികളിലെ ഒഴിവുകള്‍ നികത്തും. കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കണം. ഇത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കും.

അതേസമയം, സമ്മേളനത്തില്‍ സംസാരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം നടത്തി. ഭരണഘടന സ്ഥാപനങ്ങള്‍ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് നല്‍കി. നിയമപരമായാണ് ഭരണനിര്‍വഹണം നടക്കുന്നതെങ്കില്‍ സുപ്രീംകോടതി ഇടപെടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button