IndiaLatest

എ.ടി.എം ഇടപാട്​ ചാര്‍ജ്​ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ അനുമതി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് എ.ടി.എം ഇടപാട്​ ചാര്‍ജ്​ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റര്‍ചേഞ്ച്​ ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ്​ വര്‍ധിപ്പിക്കാന്‍ ബാങ്ക് അനുമതി നല്‍കിയത്​. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്​ നടപടി. അതെ സമയം 2014 ലാണ്​ ഇതിന്​ മുമ്പ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചത്​. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട്​ വര്‍ഷങ്ങളായെന്ന വാദം റിസര്‍വ് ബാങ്ക് മുഖവിലക്കെടുക്കുകയായിരുന്നു. ഇന്റര്‍ചേഞ്ച്​ ചാര്‍ജ്​ 15 ല്‍ നിന്ന്​ 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ്​ അനുമതി. എ.ടി.എം കാര്‍ഡ്​ നല്‍കുന്ന ബാങ്ക്​ എ.ടി.എം സര്‍വീസ്​ പ്രൊവൈഡര്‍ക്ക്​ നല്‍കുന്ന ചാര്‍ജാണിത്​.

ഉപയോക്​താക്കള്‍ ഇതരബാങ്കിന്റെ എ.ടി.എം ഉപയോഗിച്ച്‌​ പണം പിന്‍വലിക്കുമ്പോഴാണ്​ ഈ ചാര്‍ജ്​ ബാങ്കുകള്‍ എ.ടി.എം പ്രൊവൈഡര്‍മാര്‍ക്ക്​ നല്‍കുന്നത്​. എന്നാല്‍ ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജ്​ അഞ്ച്​ രൂപയില്‍ നിന്ന്​ ആറ്​ രൂപയായും വര്‍ധിപ്പിക്കും. ഇതോടെ എ.ടി.എമ്മില്‍ നിന്ന്​ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഉപയോക്​താക്കള്‍ക്ക്​ ചുമത്തുന്ന ചാര്‍ജും ബാങ്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ പ്രതിമാസം സ്വന്തം ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന്​ അഞ്ച്​ ഇടപാടുകളും മറ്റ്​ ബാങ്കുകളില്‍ മൂന്ന്​ ഇടപാടുകളും നടത്താനാണ്​ അനുമതിയുള്ളത്​. ഇതിന്​ ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാര്‍ജായി നല്‍കണം. ഇത്​ 21 രൂപയായി ബാങ്കുകള്‍ വര്‍ധിപ്പിക്കും. 2022 ജനുവരി ഒന്ന്​ മുതല്‍ പുതിയ ചാര്‍ജ്​ നിലവില്‍ വരും. ഇതിനൊപ്പം നികുതിയും ഈടാക്കും .

Related Articles

Back to top button