InternationalLatest
തേജസ്വിന് ശങ്കറിന് വെങ്കലം
ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ തേജസ്വിന് ശങ്കര്‍. ഹൈജംപില്‍ വെങ്കലമെഡല്‍ നേടിയാണ് തേജസ്വിന് പുതിയ ചരിത്രമെഴുതിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യ പുരുഷ ഹൈജംപില്‍ നേടുന്ന മെഡല്‍ ആണിത്. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഗുര്‍ദീപും മെഡല്‍ നേടി. 2.22 മീറ്റര്‍ ഉയരം ചാടിക്കടന്നാണ് തേജസ്വിന് മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനായി അത്ലറ്റിക് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിലൂടെ ശ്രദ്ധേയനായ താരമാണ് തേജസ്വിന്.