LatestThiruvananthapuram
പ്ലസ് വണ്‍ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ; സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് രാവിലെ 11 മുതല്‍ പ്രവേശനം നേടാവുന്നതാണ്. ഈ മാസം 25 മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
രണ്ടാം അലോട്മെന്റ് 15നു പ്രസിദ്ധീകരിച്ച് 16,17 തീയതികളില്‍ പ്രവേശനം നടത്തും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് 22നു പ്രസിദ്ധീകരിച്ച് 24നു പൂര്‍ത്തിയാക്കും. 10% കമ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതുമെറിറ്റില്‍ ലയിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കിയിരിക്കുന്നതിനാല് അന്തിമ വിധി അനുസരിച്ചു മാത്രമേ ആ സീറ്റുകളില്‍ പ്രവേശനം നടത്തൂവെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.