KeralaKozhikodeLatest

വീട്ടിൽ ഒരു പച്ചക്കറിയുമായി സി യു സി

“Manju”

മഹിമ : വീട്ടില്‍ ഒരു പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിളയാറ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹിമ, വിളയാറ, കിഴക്കയില്‍ കുന്ന് പ്രദേശവാസികള്‍ക്ക് വിവിധതരം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വിഷമില്ലാത്ത ഭക്ഷണം എന്ന ഉദ്ദേശ്യത്തോടെയുളള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് നടത്തുന്ന സേവനങ്ങള്‍ക്കുളള തുടക്കമാണ് ലക്ഷ്യമിടുന്നതെന്ന് പച്ചക്കറി വിത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ വി കെ ഗീത പറ‍ഞ്ഞു. ചടങ്ങില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ പ്രവര്‍ത്തകരും നിരവധി കര്‍ഷകരും പങ്കെടുത്തു.

 

Related Articles

Check Also
Close
Back to top button