കേരള സര്‍വകലാശാല ബിഎഡ് പ്രവേശനം
തിരുവനന്തപുരം: കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ.,എയ്ഡഡ്,കെ.യു.സി.ടി.ഇ, സ്വാശ്രയ കോളേജുകളില്‍ ബി.എഡ് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ തിരുത്താന്‍ 24വരെ അവസരം.
മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ.ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.സി.എ (2020 സ്കീം, 2020 അഡ്മിഷന്),ഡിസംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എ,എം.എസ്സി,എം.കോം,എം.എസ്.ഡബ്ല്യൂ,എം.എം.സി.ജെ,എം.എ.എച്ച്.ആര്.എം പരീക്ഷകളുടെ (ജൂണ്‍ 2022) പ്രോജക്ട് ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി 31വരെ നീട്ടി.
ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്സി/എം കോം, നവംബര്‍ 2021 കൊവിഡ് സ്പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ എം.എസ്സി,എം കോം,എം.എസ്.ഡബ്ല്യൂ ന്യൂജനറേഷന് ഡിഗ്രി പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്) പരീക്ഷകള്‍ സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കും.
മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് (ബി.എ/ബി.എസ്സി/ബി കോം) (മേഴ്സിചാന്‍സ് – 2012, 2011, 2010 അഡ്മിഷന്) പരീക്ഷകള്‍ക്ക് പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 5 വരെയും അപേക്ഷിക്കാം.