മക്കളോടൊപ്പം രക്ഷിതാക്കളും വളരുക; ഡോ.നഹാസ് മാള
മനാമ: പുതിയ കാലത്ത് മക്കളോടൊപ്പം രക്ഷിതാക്കളും വളരേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ.നഹാസ് മാള അഭിപ്രായപ്പെട്ടു. ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ‘വളരാം മക്കള്‍ക്കൊപ്പം’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും അതിലൂടെ അവരുടെ ഉള്ളിലേക്കിറങ്ങിച്ചെല്ലാനും രക്ഷിതാക്കള്‍ക്ക് സാധിക്കണം. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയുന്ന നല്ല സുഹൃത്തുക്കള്‍ കൂടിയാവാന്‍ ഓരോ മാതാവിനും പിതാവിനും കഴിയേണ്ടതുണ്ട്. സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്ന് മാത്രമെ കുട്ടികള്‍ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരായി വളര്‍ന്നു വരുകയുള്ളൂ. എപ്പോഴും മക്കളുടെ പിറകിലൂടെ സഞ്ചരിക്കുന്ന സി.ഐ.ഡി കളാവാന്‍ ഒരിക്കലും ശ്രമിക്കരുത്. അവര്‍ക്ക് ആത്മവിശ്വാസവും മാനസികമായ കരുത്തും നേടിയെടുക്കാനുള്ള അവസരങ്ങള്‍ നാം ബോധപൂര്‍വം സൃഷ്ടിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുസമ്മേളനത്തില്‍ ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന് പ്രസിഡന്റ് സഈദ് റമദാന് നദ്വി അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, ഫ്രന്‍ഡ്സ് വൈസ് പ്രസിഡന്റുമാരായ ജമാല്‍ ഇരിങ്ങല്‍, എം.എം. സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.