InternationalLatest

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ഋഷി സുനക്

“Manju”

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ എടുക്കേണ്ടിവരുമെന്ന് ചൊവ്വാഴ്ച ചുമതലയേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സാമ്പത്തിക സ്ഥിരത ആര്‍ജിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും സുനക് വ്യക്തമാക്കി. രാജ്യത്തെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയപ്പോഴാണ് മുന്‍ ധനമന്ത്രികൂടിയായ ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍ എത്തിയത്. നിലവിലെ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് ബോറിസ് ജോണ്‍സന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന സുനകും കാരണക്കാരനാണെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നതിനാല്‍ പാര്‍ലമെന്റിലെ ആദ്യദിനം സംഘര്‍ഷഭരിതമായി.

സ്യുയെല്ലെയ നിയമിച്ചതില്‍ പ്രതിഷേധം.സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായതായി ഏറ്റുപറഞ്ഞ് ഒരാഴ്ചമുമ്പ് രാജിവച്ച ഇന്ത്യന്‍ വംശജ സ്യുയെല്ല ബ്രേവര്‍മാനെ ആഭ്യന്തര സെക്രട്ടറിയായി തിരികെ കൊണ്ടുവന്നതില്‍ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇവരെ മന്ത്രിയാക്കിയത് ക്യാബിനറ്റ് ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലിബറല്‍ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. ചട്ടലംഘനം നടത്തിയ വ്യക്തിയെ ആഭ്യന്തര സെക്രട്ടറിയായി തിരികെ എത്തിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

Related Articles

Back to top button