വടകര : അറുപത്തിയൊന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് വടകരയിൽ തുടക്കം. പ്രധാനവേദിയ സെന്റ് ആൻറണീസ് സ്കൂളിലാണ് ഇന്നത്തെ മത്സരം. ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസം, സമസ്യ പരുരാണം, ഗദ്യപാരായണം, പ്രശ്നോത്തരി, സിദ്ധ രൂപചാരണം, ഗദ്യ വായന, തർജ്ജമ, പദപയറ്റ്, പദകേളി, ക്വിസ്, അറബിക് ഉപന്യാസം, അറബിക് കഥാരചന, ക്യാപ്ഷൻ രചന, പോസ്റ്റർ നിർമ്മാണം, നിഘണ്ടു നിർമാണം, സംസ്കൃത ഉപന്യാസം തുടങ്ങിയാണ് ഇന്ന് നടക്കുക. ഇരുപത്തിരണ്ട് മുറികളിലായാണ് ഇന്നത്തെ മത്സരം. എണ്ണായിരത്തിലധികം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലോത്സവം തിങ്കളാഴ്ച രാവിലെ 9ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ കലക്ടർ ഡോക്ടർ നരസിംഹൂരി ടി എൻ റെഡി മുഖ്യ അതിഥിയായി സംസാരിക്കും
Related Articles
ഡിജിറ്റല്‍ രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങി സൗദി
February 28, 2021 11:45 AM
Check Also
Close
-
ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപെടാന്‍ കഴിയില്ല; ഐഎസ്ആര്‍ഒ മേധാവിSeptember 25, 2020 10:07 AM