Uncategorized

വാരിസ് വരുംമുമ്പേ സുനില്‍ ബാബു യാത്രയായി

“Manju”

കൊച്ചി : ചലച്ചിത്ര കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബുവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ വിതുമ്ബി ചലച്ചിത്രലോകം.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നൂറോളം ചിത്രങ്ങളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു. മൈസൂരു ആര്‍ട്സ് കോളേജിലെ പഠനശേഷം കലാസംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമ്മാനിച്ചു. ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്‌ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ളൂര്‍ ഡെയ്‌സ് തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍. ബോളിവുഡില്‍ എം.എസ്. ധോണി, ഗജിനി ,ലക്ഷ്യ, സ്പെഷ്യല്‍ ചൗബിസ് തുടങ്ങിയ ചിത്രങ്ങള്‍ക്കും കലാസംവിധാനം നിര്‍വഹിച്ചു. ഒരു ഇംഗ്ളീഷ് ചിത്രത്തിനു കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. വിജയ് ചിത്രം വാരിസ് ആണ് അവസാനം കലാസംവിധാനം നിര്‍വഹിച്ച ചിത്രം. വാരിസ് റിലീസിന് ഒരുങ്ങവേയാണ് സുനില്‍ ബാബു വിടപറയുന്നത്.സുനില്‍ ബാബുവിനൊപ്പം പ്രവര്‍ത്തിച്ച ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ഹൃദയഭേദകമായ കുറിപ്പ് ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു.

Related Articles

Check Also
Close
Back to top button