Uncategorized

അമേരിക്കന്‍ വ്യോമപരിധിയില്‍ വീണ്ടും അജ്ഞാത വസ്തു

“Manju”

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ വ്യോമപരിധിയില്‍ വീണ്ടും അജ്ഞാതവസ്തു കണ്ടെത്തി. എഫ്-16 യുദ്ധംവിമാനംകൊണ്ട് അജ്ഞാത വസ്തുവിനെ വെടിവച്ചു വീഴ്ത്തി.
ഹുറുന്‍ തടാകത്തിന് 20000 അടി മുകളിലാണ് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവച്ചു വീഴ്ത്താന്‍ പ്രസിഡന്‍് ജോ ബൈഡനാണ് ഉത്തരവിട്ടത്. പത്തു ദിവസത്തിനിടെ അമേരിക്ക വെടിവച്ചിടുന്ന നാലാമത്തെ വസ്തുവാണിത്.

ഫെബ്രുവരി നാലിനു ചൈനീസ് ചാരബലൂണ്‍ സൗത്ത് കരോളൈന തീരത്ത് അമേരിക്ക വെടിവച്ചിട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അലാസ്കയിലും ശനിയാഴ്ച കനേഡിയന്‍ വ്യോമപരിധിയിലും അജ്ഞാത വസ്തുവിനെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തി.

മൂന്ന് അജ്ഞാതവസ്തുക്കളുടെയും ഉറവിടം യുഎസ്, കനേഡിയന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ 10 യുഎസ് ബലൂണുകള്‍ പറന്നുവെന്ന് ചൈന ആരോപിച്ചു. അതേസമയം, യുഎസ് ബലൂണുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാംഗ് വെന്‍ബിന്‍ വെളിപ്പെടുത്തിയില്ല.

ഇന്ത്യയും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂണ്‍ പ്രവര്‍ത്തിപ്പിക്കുന്നതായി ദ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് ചാരബലൂണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ചൈനാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

Related Articles

Back to top button