Uncategorized

സിഐഎസ്‌എഫ് റൈസിംഗ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്‌എഫ്) റൈസിംഗ് ദിനത്തില്‍ ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയുടെ കാര്യത്തില്‍ സിഐഎസ്‌എഫിന് സുപ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. റൈസിംഗ് ദിനത്തില്‍ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രതികരണം.

‘ഇന്ത്യയിലെ കേന്ദ്ര സായുധ പോലീസ് സേനകളിലൊന്നായ സിഐഎസ്‌എഫ് 1969ല്‍ സ്ഥാപിതമായി. സുപ്രധാന സര്‍ക്കാര്‍, വ്യാവസായിക കെട്ടിടങ്ങളുടെ സുരക്ഷയ്‌ക്കായി ഈ സേനയെ ചുമതലപ്പെടുത്തിയിരിക്കുന്നു. റൈസിംഗ് ദിനത്തില്‍ എല്ലാ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്കും ആശംസകള്‍. ഞങ്ങളുടെ സുരക്ഷാ സംവിധാനത്തില്‍ സിഐഎസ്‌എഫിന് സുപ്രധാന പങ്കുണ്ട്. നിര്‍ണായകവും തന്ത്രപരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ അവര്‍ 24 മണിക്കൂറും സുരക്ഷ നല്‍കുന്നു’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം സിഐഎസ്‌എഫ് റൈസിംഗ് ദിനാഘോഷങ്ങള്‍ മാര്‍ച്ച്‌ 12-ന് ഹൈദരാബാദില്‍ വച്ച്‌ നടക്കും. ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി അക്കാദമിയിലാണ് (എന്‍ഐഎസ്‌എ) ചടങ്ങ് നടക്കുക. ചടങ്ങില്‍ മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം നടന്ന 53-ാമത് റൈസിംഗ് ദിനാഘോഷവേളയില്‍ അമിത് ഷാ പങ്കെടുത്തിരുന്നു.
എല്ലാ വര്‍ഷവും ഡല്‍ഹി ഗാസിയാബാദിലെ സിഐഎസ്‌എഫ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നിരുന്നത്. എന്നാല്‍ ആദ്യമായാണ് ഡല്‍ഹിയ്‌ക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സിഐസ്‌എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണെന്നും, ക്ഷണിക്കപ്പെടേണ്ട അതിഥികളുടെ പട്ടിക രൂപപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 2 വര്‍ഷത്തോളമായി അര്‍ദ്ധസൈനിക സേനകളും ഡല്‍ഹിയ്ക്ക് പുറത്താണ് റൈസിംഗ് ഡേ ആഘോഷിച്ചിരുന്നത്. കൂടാതെ ഛത്തീസ്ഗഢിലെ ബാസ്തര്‍ ജില്ലയില്‍ മാര്‍ച്ച്‌ 19-ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ റൈസിംഗ് ഡേ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് മുന്‍പേ അറിയിച്ചിരുന്നു.

Related Articles

Back to top button