ഗുരുകാന്തി അവധിക്കാല പഠനപരിശീലന പരിപാടിയ്ക്ക് പരിസമാപ്തി
വൈവിദ്ധ്യത്താൽ മികവ് പുലർത്തി ഗുരുകാന്തിയിലെ അവധിക്കാലം
പോത്തൻകോട് : ശാന്തിഗിരി ഗുരുകാന്തിയിൽ അവധിക്കാല പഠനം സമാപനമാവുകയാണ്. ഈ അദ്ധ്യയന വർഷത്തെ അവധിക്കാല പഠനവും കലാകായിക ക്രാഫ്റ്റ് പരിശീലനങ്ങൾക്കും ഇന്ന് (26-05-2023) വെള്ളിയാഴ്ച ഉല്ലാസ യാത്രയോടെ സമാപനം. സന്ന്യാസി/സന്യാസിനിമാർ, ബ്രഹ്മചാരിണിമാർ, ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അഡ്വൈസറി കമ്മിറ്റി പേട്രൺ ഡോ.റ്റി.എസ്സ്.സോമനാഥൻ, അസിസ്റ്റനഅറ് ജനറൽ മാനേജർ എം.പി. പ്രമോദ് എന്നിവരുടെ ആത്മീയാധിഷ്ഠിത ക്ലാസ്സുകളും, വ്യത്യസ്ത വിഷയങ്ങളെ അധീകരിച്ച് അധ്യാപകർ, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർ എന്നിവർ നയിച്ച ക്ലാസ്സുകളും കുട്ടികളേയും രക്ഷകർത്താക്കളേയും ആകർഷിച്ചു.
രസകരമായ രീതിയിൽ കുട്ടികളുടെ ശാരീരിക മാനസീക വളർച്ചയെ പരിപോഷിപ്പിക്കത്തക്ക വിധമായിരുന്നു ഇത്തവണ ക്ലാസ്സുകൾ ക്രമീകരിച്ചത്. അവധിക്കാലത്തെ ഈ വർഷത്തെ പഠനപരിശീലന പരിപാടി 26.05.2023(വെള്ളിയാഴ്ച)യിലെ വിനോദയാത്രയോടെ പരിസമാപ്തിയിൽ എത്തി.