കേരളാ പോലീസില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. പോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 45,600 രൂപ മുതല്‍ 95,600 രൂപ വരെയാണ് ശമ്ബളം. ബിരുദധാരികളായ ഉദ്യോഗാർത്ഥികള്‍ക്കാണ് അപേക്ഷിക്കാൻ അവസരം. 20 വയസിനും 31 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് എസ്ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാം. ശാരീരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്റീമീറ്റർ ഉയരവും 81 സെന്റീമീറ്റർ നെഞ്ചളവും അഞ്ച് സെന്റീമീറ്റർ വികാസവും ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 31-ന് മുമ്ബ് അപേക്ഷ സമർപ്പിക്കണം.
Related Articles
കോര്‍പ്പറേറ്റ് ഡിമാന്‍ഡ് വീക്ക് 2 മുതല്‍, പ്രമുഖ കോര്‍പ്പറേറ്റുകള്‍ കേരളത്തിലേക്ക്
October 29, 2020 7:30 PM
Check Also
Close
-
വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തുJuly 3, 2021 4:03 PM