പോത്തന്‍കോട് ; ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ആരോഗ്യ പരിശോധനാ ക്യാമ്പ് നടന്നു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാന തപസ്വിനി ദീപം തെളിച്ചുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഡി.കെ.സൗന്ദരരാജൻ, ഡോ.എ.ബിയാട്രിസ്, ഡോ.പി.നിർമല ദേവി, ഡോ.പി.രാമലക്ഷ്മി, ഡോ.അബർണ എസ്. എന്നിവർ വിദ്യാർഥികളെ പരിശോധിച്ചു.
ക്ലിനിക്കൽ കോ-ഓർഡിനേറ്റർ ഡോ.പ്രകാശ് എസ്.എൽ. ക്യാമ്പ് ഏകോപിപ്പിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പബ്ലിക് റിലേഷൻസ് സീനിയർ കൺവീനർ കെ.സി വേണുഗോപാൽ , മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റൻ്റ് ജനറൽ മാനേജർ ഇ.കെ ഷാജി എന്നിവര്‍ ക്യാമ്പിൽ സന്നിഹിതരായിരുന്നു. 95 വിദ്യാർത്ഥികൾ ക്യാമ്പില്‍ പങ്കെടുത്തു.