ശ്രീജ.എസ്
കൊച്ചി: എച്ച്പി 14എസ് നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചു. 4 ജി എല്‍ടിഇ കണക്ടിവിറ്റിയോടെയാണ് പുതിയ നോട്ട്ബുക്കുകള്‍ എത്തുന്നത്. എച്ച്പി 14എസ് ഐ3, ഐ5 പ്രോസസര്‍ നോട്ട്ബുക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നതാണ്.
പവലിയന് എക്സ് 360 14 ഐ5 പ്രോസസര്‍ ജൂലൈ ഒന്നു മുതല്‍ വിപണിയിലെത്തും. ഫാസ്റ്റ് ചാര്‍ജിംഗോടു കൂടിയ ബാറ്ററി ഒമ്പത് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. 78 ശതമാനം സ്ക്രീന്‍ ടു ബോഡി മൈക്രോ എഡ്ജ് ഡിസ്പ്ലേയാണുള്ളത്. ഐ3 പ്രോസസറും 4 ജിബി റാമുമുള്ള എച്ച്പി 14എസിന് 44,999 രൂപയും ഐ 5 പ്രോസസറും 8 ജിബി റാമും ഉള്ള എച്ച്പി 14 എസിന് 64,999 രൂപയുമാണ് വില.