InternationalLatest

ദീപാവലിക്ക് അവധി പ്രഖ്യാപിച്ച്‌ പെന്‍സില്‍വേനിയ

“Manju”

വാഷിംഗ്ടണ്‍ : യു.എസിലെ പെന്‍സില്‍വേനിയ സംസ്ഥാനത്ത് ദീപാവലിയെ ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ചു. തീരുമാനം സംസ്ഥാന സെനറ്റ് എതിരില്ലാതെ വോട്ട് ചെയ്ത് പാസാക്കിയതായി സെനറ്റ് അംഗം നികില്‍ സാവല്‍ ട്വീറ്റ് ചെയ്തു.

നികില്‍, മറ്റൊരു സെനറ്ററായ ഗ്രെഗ് റോത്ത്‌മാന്‍ എന്നിവര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപാവലിയെ സംസ്ഥാനത്തെ ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കാനുള്ള നിയമനിര്‍മ്മാണം മുന്നോട്ടുവച്ചത്. ഏകദേശം 200,000 ദക്ഷിണേഷ്യന്‍ വംശജര്‍ പെന്‍സില്‍വേനിയയിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ മിക്കവരും ദീപാവലി ആഘോഷിക്കുന്നുണ്ട്. അതേ സമയം, ഈ വര്‍ഷം മുതല്‍ ദീപാവലി ദിവസം ന്യൂയോര്‍ക്ക് സിറ്റിയിലെ സ്‌കൂളുകള്‍ക്ക് പൊതുഅവധിയായിരിക്കും.

Related Articles

Back to top button