സിന്ധുമോള്‍ ആര്
രണ്‍ജി പണിക്കരുടെ മകന് നിഖില്‍ രണ്‍ജി പണിക്കര്‍ വിവാഹിതനാകുന്നു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകന് മേഘ ശ്രീകുമാറാണ് (മിനു) വധു. ഇന്ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ വച്ചാണ് വിവാഹം. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തികച്ചും പരിമിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. കസബ, വൈറ്റ്, തോപ്പില്‍ ജോപ്പന് എന്നീ ചിത്രങ്ങളുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്ന നിഖില്‍ രണ്‍ജി പണിക്കര്‍ ചില പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. സംവിധായകനായ നിഥിന് രണ്‍ജി പണിക്കര്‍ ഇരട്ട സഹോദരനാണ്.