സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി.റേഷൻകടകൾ, ബാങ്കുകൾ എന്നിവ സർക്കാർ നിർദേശങ്ങളുസരിച്ച് പ്രവർത്തിക്കും . പ്രദേശത്ത് നടന്ന സ്രവ പരിശോധനഫലങ്ങൾ കൂടി നെഗറ്റീവ് ആയതോടെ ആശ്വാസത്തിലാണ് ഇവിടുത്തെ നാട്ടുകാർ. എന്നാൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.അതേസമയം കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ ഒട്ടും കൂറവ് വരുത്തിയിട്ടില്ല. കൊറോണയെ അതിജീവിച്ച് ആശുപത്രിയിൽ നിന്ന് തിരികെ വരുന്ന പോത്തൻകോട് നേതാജിപുരം സ്വദേശിയുടെ വീടും പരിസരവും തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എമർജൻസി റാപ്പിഡ് റെസ്പോൺസ് ടിമിന്റെ സഹായത്തോടെ അണുവിമുക്തമാക്കി.ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള പോത്തൻകോടിന്റെ അതിർത്തി പഞ്ചായത്തുകളിൽ അതിഥി തൊഴിലാളികൾക്കുള്ള വൈദ്യപരിശോധനയും ഇന്ന് ആരംഭിച്ചു. മാണിക്കൽ കുടംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.