KeralaLatestThiruvananthapuram
ആശാവര്‍ക്കറെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ച പ്രതി അറസ്റ്റില്‍
സിന്ധുമോള്‍ ആര്
വെഞ്ഞാറമൂട്: ആശാവര്‍ക്കറെ വീട്ടില്‍ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മേലാറ്റുമുഴി എസ്.വി. ഭവനില്‍ വിഷ്ണു (28) നെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ആശാവര്‍ക്കറായ വാമനപുരം പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസി (37) യുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയ പ്രതിയുടെ വിവരങ്ങള്‍ ആശാവര്‍ക്കര്‍ ആനാകുടി ആശുപത്രിയിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി എന്ന കാരണത്താല്‍ മാര്‍ച്ച് 3 ന് പ്രതി ലിസിയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.