IndiaLatest

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം തടാകത്തില്‍ തള്ളി

“Manju”

ഹൈദരാബാദ്• യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു തടാകത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ തടാകത്തിൽ ശനിയാഴ്ചയാണ് ഒഴുകി നട‌ക്കുന്ന മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പ്രതികരിച്ചു. ശരീരഭാഗങ്ങൾ തുണികൊണ്ടു കെട്ടിയ രീതിയിലാണു മൃതദേഹം. സംഭവം ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊലപാതക കുറ്റത്തിനു കേസെടുത്തു. ഹൈദരാബാദിലെ സുന്നാം ചെരുവു തടാകത്തിലാണ് 30നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വലത്തേ കയ്യില്‍ ‘എസ്’ എന്ന അക്ഷരം ടാറ്റു ചെയ്തിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി മരിച്ചയാളുടെ വിവരങ്ങൾ ശേഖരിക്കാനാണു പൊലീസ് ശ്രമം.

യുവതിയുടെ കണങ്കയ്യിലാണ് ടാറ്റു ഉള്ളതെന്ന് പൊലീസ് ഇൻസ്പെക്ടർ ചന്ദ്രശേഖർ റെഡ്ഡി പ്രതികരിച്ചു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നു പോസ്റ്റ്മോർട്ടം നടത്തും.

Related Articles

Back to top button