KeralaLatestThiruvananthapuram

തട്ടുകടകൾ ഇനി 7 മണി വരെ മാത്രം

“Manju”

 

തിരുവനന്തപുരം• സമ്പർക്കം വഴിയും ഉറവിടമറിയാത്തതുമായ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തട്ടുകടകൾ ഉൾപ്പെടെ നഗരത്തിലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാവുന്ന സമയപരിധി വൈകിട്ട് 7 വരെയാക്കി നിജപ്പെടുത്തി കോർപറേഷൻ. ഇതുൾപ്പെടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോർപറേഷൻ കൂടുതൽ കർശനമാക്കി.

പാളയം, ചാല മാർക്കറ്റുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സമയ നിയന്ത്രണം നഗരത്തിലെ മുഴുവൻ മാർക്കറ്റുകളിലും നടപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാളുകളിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റുകളിലെ സിസിടിവി ക്യാമറകൾ കോർപറേഷനിൽ സജ്ജമാക്കുന്ന കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുമെന്നു മേയർ കെ. ശ്രീകുമാർ അറിയിച്ചു. നഗരപരിധിയിലെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ ബ്രേക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം. പുറത്തിറങ്ങുന്നവർ യാത്ര ചെയ്ത വിവരം, എവിടെയൊക്കെ സന്ദർശിച്ചു തുടങ്ങിയ മുഴുവൻ സഞ്ചാര പഥവും ഡയറിൽ രേഖപ്പെടുത്തണം.

• നിയന്ത്രണങ്ങളുടെ ഭാഗമായി മാർക്കറ്റുകളിലെ കടകൾക്ക് ഏർപ്പെടുത്തുന്ന ക്രമീകരണം
• പഴം,പച്ചക്കറി കടകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം
• പലവ്യഞ്ജനം, സ്റ്റേഷനറി, ചിക്കൻ എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം.
• മത്സ്യം, മാംസം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളുൾപ്പെടെ മറ്റുവ്യാപാര സ്ഥാപനങ്ങൾ ഓരോ കാറ്റഗറിയിലും മൊത്തം സ്ഥാപനങ്ങളുടെ 50 % സ്ഥാപനങ്ങൾ മാത്രം ഓരോ ദിവസവും പ്രവർത്തിക്കണം.

Related Articles

Back to top button