കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ ലേഖനം ഉള്‍പ്പെടുത്തിയതില്‍ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. രാജ്യദ്രോഹക്കേസ് എടുക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. ‘കം സെപ്റ്റംബര്‍’ എന്ന അരുന്ധതി റോയിയുടെ ലേഖനമാണ് സുരേന്ദ്രനെ പ്രകോപിതനാക്കിയത്.
ഇന്ത്യന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്നുവെന്ന് പറയുന്ന പാഠപുസ്തകം ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നുവെന്ന് സുരേന്ദ്രന് പറയുന്നു. ഇന്ത്യയുടെ വലിയ അണക്കെട്ടുകളേയും ആണവ പരീക്ഷണങ്ങളെക്കുറിച്ചും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഇത് കുട്ടികളെ പഠിപ്പിക്കാന്‍ ആരുടെ കയ്യില്‍നിന്നാണ് വിദ്യാഭ്യാസ വകുപ്പ് അച്ചാരം വാങ്ങിയതെന്നും സുരേന്ദ്രന് ചോദിക്കുന്നു.