India

ലോക്ക്ഡൗൺ 10 ആഴ്ചത്തേക്ക് നീട്ടണം, റിച്ചാർഡ് ഹോർട്ടൺ

“Manju”

രജിലേഷ് കെ.എം.

കൊറോണ പ്രതിരോധത്തിന് ഇന്ത്യയിൽ ലോക്ക്ഡൗൺ 10 ആഴ്ചത്തേക്ക് നീട്ടണമെന്നും ഇത് ഇന്ത്യക്ക് ഏറെ ഗുണപ്രദമാകുമെന്നും ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ‘ദി ലാൻസെറ്റിന്റെ’ എഡിറ്റർ റിച്ചാർഡ് ഹോർട്ടൺ അഭിപ്രായപ്പെടുന്നു. ഇന്ത്യ പത്ത് ആഴ്ച ലോക്ക് ഡൗൺ ചെയ്തുകൊണ്ട് സ്ഥിതിഗതികൾ നിരീക്ഷിക്കണം. ഇന്ത്യ ലോക്ക് ഡൗൺ അവസാനിപ്പിക്കാൻ തിരക്കുകൂട്ടരുതെന്നും പത്ത് ആഴ്ചയെങ്കിലും ലോക്ക് ഡൗൺ ചെയ്തുകൊണ്ട് സ്ഥിതിഗതികൾ നിരീക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നുള്ളത് സത്യമാണ്. എങ്കിലും തിരക്ക് കൂട്ടരുത്. കാര്യങ്ങളുടെ ഗൗരവം മനസിലാക്കണമെന്നും കൊറോണയുടെ രണ്ടാംതിരിച്ചുവരവ് ഉണ്ടായാൽ അത് ആദ്യത്തേക്കാൾ അപകടകരമായിരിക്കും. ലോക്ക്ഡൗൺ പിൻവലിക്കാൻ ധൃതികൂട്ടരുത്. വൈറസ് ബാധ വീണ്ടുമുണ്ടായാൽ പിന്നെയും ലോക്ക്ഡൗൺ നടപ്പാക്കേണ്ടിവരും. രാജ്യത്തിന്റെ വിലപ്പെട്ട സമ്പത്തും സമയവും അതിനായി ചെലവഴിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ പത്ത് ആഴ്ച വരെ തുടരണം. ഈ 10 ആഴ്ചയുടെ അവസാനത്തോടെ രോഗവ്യാപനം കുറയുകയാണെങ്കിൽ സാധാരണ നിലയിലേക്ക് മാറാം. എങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്‌കുകൾ ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാരി ഒരു രാജ്യത്തും ദീർഘകാലം നിൽക്കില്ല. രാജ്യങ്ങൾ കൊറോണയെ നേരിടാൻ ശരിയായ കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. ഇന്ത്യയിലാവാട്ടെ ലോക്ക് ഡൗൺ ഫലപ്രദമാകണമെങ്കിൽ പത്ത് ആഴ്ച സമയം നല്കണമെന്നും ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും റിച്ചാർ ഹോർട്ടൺ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മേയ് മൂന്നിനാണ് അവസാനിക്കുക.

Related Articles

Leave a Reply

Back to top button