InternationalLatest
സെരി എ ഫുട്ബാളില്‍ യുവന്റസിന് വിജയത്തുടക്കം
ശ്രീജ.എസ്
സെരി എ ഫുട്ബാളില്‍ യുവന്റസിന് വിജയത്തുടക്കം. കഴിഞ്ഞ രാത്രി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് സാംപഡോറിയയെയാണ് യുവന്റസ് കീഴടക്കിയത്. ക്രിസ്റ്റിയാനോയുടെ സഹായത്താല്‍ കുലുസേവ്സ്കി വലകുലുക്കി. ആദ്യ പകുതി അങ്ങനെ പിരിഞ്ഞു. 78ാം മിനിറ്റില്‍ ബൊനൂച്ചിയിലൂടെ രണ്ടാം ഗോളും പിറന്നു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. പാര്മയ്ക്കെതിരായ മത്സരത്തില്‍ ഡ്രീസ് മെര്‍ട്ടന്‍സ്, ലൊറന്‍സ് ഇന്‍സിഗ്നെ എന്നിവരാണ് നാപോളിയുടെ ഗോള്‍ നേടിയത്.