ശ്രീജ.എസ്
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് /ഫാര്‍മസി പ്രവേശന പരീക്ഷ ഫലം പുറത്തുവന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഓണ്‍ലൈന്‍ ആയാണ് ഫലപ്രഖ്യാപനം നടത്തിയത്.
എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ.എസ് വരുണിന് ഒന്നാം റാങ്കും കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും മലപ്പുറം നെടിയപറമ്പ് സ്വദേശി പി. നിയാസ് മോന് മൂന്നാം റാങ്കും നേടി.
ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരന് ഒന്നാം റാങ്കും കാസര്‍കോട് പരപ്പ സ്വദേശി ജോയല്‍ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി അദിത്യ ബൈജു മൂന്നാം റാങ്കും കരസ്ഥമാക്കി. ആദിത്യയ്ക്ക് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്കും ഉണ്ട്. മുഴുവന്‍ ഫലങ്ങളും www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.