IndiaKeralaLatest

ഉദ്യോഗസ്ഥരെ പിടിക്കാന്‍ ‘എലി’ ആപ്പ്

“Manju”

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ആ​പ്പു​ക​ള്‍ പ​ല​വി​ധം. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ‘എ​ലി’ ആ​പ്പും. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ‘ട്രെ​യി​സ്’ (ഇ​ല​ക്​​ഷ​ന്‍ ട്രാ​ക്കി​ങ്​ എ​നേ​ബി​ള്‍ഡ് സി​സ്​​റ്റം) ചെ​യ്യു​ന്ന​തി​നാ​ണ് പു​തി​യ ആ​പ്പി​ന്റെ അ​വ​ത​ര​ണം.
പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ മാ​റ്റി​സ്ഥാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്രാ​മാ​ര്‍ഗം അ​വ​രു​ടെ ഫോ​ണി​ല്‍ ഇ​ന്‍​സ്​​റ്റാ​ള്‍ ചെ​യ്തി​ട്ടു​ള്ള എ​ലി ട്രെ​യ്‌​സ​സ് ആ​പ് വ​ഴി നി​രീ​ക്ഷി​ക്കു​ക​യും വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െന്‍റ സെ​ര്‍വ​റി​ലേ​ക്ക് അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് സം​വി​ധാ​ന​ത്തി​െന്‍റ രൂ​പ​ക​ല്‍പ​ന. എ​ലി ട്രെ​യി​സ​സ് പോ​ര്‍ട്ട​ല്‍ വ​ഴി​യാ​ണ് നി​രീ​ക്ഷ​ണം സാ​ധ്യ​മാ​ക്കു​ന്ന​ത്.
മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ജി.​പി.​എ​സ് സം​വി​ധാ​ന​മു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് വി​നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ തു​ക വേ​ണ്ടി​വ​ന്നി​രു​ന്നു. ആ​പ് വ​ന്ന​തോ​ടെ ചെ​ല​വും കു​റ​ക്കാ​നാ​കും. വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള എ​ലി – ട്രെ​യ്‌​സ​സ് ആ​പ്പി​െന്‍റ ഉ​പ​യോ​ഗം, പ്ര​വ​ര്‍ത്ത​നം എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള ഓ​ണ്‍ലൈ​ന്‍ പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ല​യി​ല്‍ തു​ട​രു​ന്ന​താ​യി നാ​ഷ​ന​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്‌​സ് ഓ​ഫി​സ​ര്‍ വി.​കെ. സ​തീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

Related Articles

Back to top button