ശ്രീജ.എസ്
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പല തവണ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെങ്കില്‍ ഇത്തവണ സമന്‍സ് നല്‍കിയത് പുതിയൊരു കേസിലാണ്.
സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതോടൊപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ നല്കിയ നിര്‍ണായക മൊഴിയില്‍ ശിവശങ്കറിനെതിരെ സുപ്രധാന വിവരങ്ങളുണ്ട് എന്നാണ് സൂചന.
ഇതെല്ലാം ചേര്‍ത്ത് പുതുതായി റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയതെന്നാണ് വിവരം.