KeralaLatestThiruvananthapuram
എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും
സിന്ധുമോൾ. ആർ
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകാന്‍ തയ്യാറാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.