ആഷിക് അബുവിന്റെ പുതിയ ചിത്രത്തിൽ ടൊവിനോ നായകനാകുന്നു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്ന ബെൻ ആണ് നായിക. ഉണ്ണി. ആർ ആണ് രചന നിർവഹിക്കുന്നത്. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് നാരദന്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം. ജാഫർ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരൻ എഡിറ്റിംഗും ശേഖർ മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.