IndiaInternationalLatest

ചൈനീസ് ഫോണുകൾക്ക് എതിരേ ആപ്പിൾ

“Manju”

കാലിഫോര്‍ണിയ : തങ്ങളുടെ വില കുറഞ്ഞ ഫോണായ ഐഫോണ്‍ എസ്ഇ മോഡലിന് പുതിയൊരു പതിപ്പുമായി എത്താന്‍ ഒരുങ്ങുകായണ് ആപ്പിളെന്ന് പുതിയ അഭ്യൂഹം. ഐഫോണ്‍ എസ്ഇ പ്ലസിന് 5.5-ഇഞ്ച് അല്ലെങ്കില്‍ 6.1-ഇഞ്ച് വലുപ്പമുള്ള എല്‍സിഡി ഡിസ്‌പ്ലെ ആയിരിക്കും ഉപയോഗിക്കുക. ഐഫോണ്‍ XRന്റെ അല്ലെങ്കില്‍ ഐഫോണ്‍ 8ന്റെ രൂപകല്‍പ്പനയായിരിക്കും നിര്‍മാണത്തിന് ഉപയോഗിക്കുക എന്നും അഭ്യൂഹങ്ങള്‍ പറയുന്നു. ടച്ച്‌ഐഡി നിലനിര്‍ത്തും. തങ്ങളുടെ ഏറ്റവും കരുത്തുറ്റ പ്രോസസറായ ഐ14 ബയോണിക് ആയിരിക്കും എസ്ഇ പ്ലസിനു നല്‍കുക. എന്നാല്‍ ഇതൊരു 4ജി ഫോണായിരിക്കാനാണ് സാധ്യത. ചെലവു കൂടിയേക്കാമെന്നതിനാല്‍ 5ജി ആയിരിക്കില്ലെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കിയേക്കുമെന്നും പറയുന്നു.

ദി അലിയന്‍സ് ഫോര്‍ ടെലികമ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രി സൊലൂഷന്‍സിനൊപ്പം ആപ്പിളും ചേര്‍ന്നതായി അവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്ത തലമുറയിലെ മൊബൈല്‍ ഡേറ്റാ സാങ്കേതികവിദ്യ ആയ 6ജിക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാനാണ് ആപ്പിളും കൈകോര്‍ക്കുന്നത്. അമേരിക്കയിലെയും കാനഡയിലേയും ടെലികോം ഓപ്പറേറ്റര്‍മാര്‍, എറിക്‌സണ്‍, നോക്കിയ തുടങ്ങിയ കമ്പനികളാണ് സഖ്യത്തിലുള്ളത്.

ഐഫോണ്‍ 12 പ്രോ മാക്‌സ് വില്‍പന തുടങ്ങിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു. ഇപ്പോള്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന മള്‍ട്ടിപോര്‍ട്ട് ചാര്‍ജിങ് ടെക്‌നോളജിയില്‍ ബഗുകള്‍ കണ്ടെത്തിയതായി പരാതികള്‍ ഉയരുന്നുമുണ്ട്.

Related Articles

Back to top button